2011 ഡിസംബർ 15, വ്യാഴാഴ്‌ച

കാതില്‍ പറഞ്ഞോട്ടേ....

ശബ്ദത്തിന് എന്തെന്ത് സാധ്യതതകള്‍
സ്നേഹത്തെഇഴപിരിച്ചടിപ്പിക്കാന്‍
ഇഷ്ടത്തെ കൊതിപാറ്റി
വെളുപ്പിക്കാന്‍
ചെവിയില്‍ പടര്‍ന്ന്
കരളില്‍ പൂക്കാന്‍
നിമിഷം കൊണ്ട്
കടന്നല്‍ക്കുത്തായി പുളയിക്കാന്‍
അടഞ്ഞ് കനത്ത് വിങ്ങി വിങ്ങി നില്‍ക്കാന്‍
വയ്യെനിക്ക് ചെവി അടക്കാനും തുറക്കാനും

2011 ജനുവരി 24, തിങ്കളാഴ്‌ച

പുസ്തകസഞ്ചി

ഒമ്പതാംക്ലാസിലെ
ഒരു രാവിലെ
വെറുതെ തോന്നിയ പുസ്തകസഞ്ചി ഒരു
അക്ഷരപ്പെരുക്കമാണ്.....